Saturday, January 8, 2011







അനര്‍ഗള നിര്‍ഗളമായി എങ്ങോട്ടോ
ദിശയറിയാതെ...
ദിക്കറിയാതെ...
മന്തമാരുതന്റെ കരളാലനത്തിനായി
തുടിക്കുന്നു...
ആടി തീര്‍ക്കാന്‍ ഇനിയും എത്രയോ വേഷങ്ങള്‍
ആടിയും പടിയും കൂടെ ഉണ്ടായിരുനവര്‍
എല്ല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞിരിക്കുന്നു..
അവസാന യാത്ര വരെ,
ആരും കൂട്ടിനുണ്ടാകില്ലെന്നരിഞ്ഞിട്ടും
ഒരു നിമിഷം കണ്ണുകള്‍ നിറയുന്നു...
നാളെകള്‍ നമുക്ക് സ്വപ്‌നങ്ങള്‍ മാത്രം
നല്ല നാളെക്കായി,
പ്രതീക്ഷയോടെ,പ്രത്യാശയോടെ...
മനസ്സില്‍ ഒരുപിടി
മധുര നൊമ്പരങ്ങളുമായി ...
പ്രിയതോഴി നിനക്കായി..
നിനക്ക് വേണ്ടി മാത്രം..



അതാ, അങ്ങകലെ...
ഒരു തീവണ്ടി നായകന് നേരെ ചീറിപ്പാഞ്ഞു വരുന്നു...
ബലിഷ്ടമായ കരങ്ങളുള്ള നമ്മുടെ നായകന്‍ തീരെ ഭക്ഷണം കഴിച്ചിരുന്നില്ല...
എങ്കിലും അയാള്‍ "SIX PACK" ആയിരുന്നു...
അയാളുടെ ഭാര്യ തൊട്ടടുത് കിടപ്പുണ്ടായിരുന്നു...
അവളുടെ കൈകളില്‍ വളകളും കാലുകളില്‍ പാദസരമോ ഇല്ല...
നായകന്റെ കാലുകള്‍ ശോഷിച്ചിരുന്നു...
തീവണ്ടി ഇപ്പോഴും നായകന്റെ അടുത്ത്‌ എത്തിയിട്ടില്ല...
അയാളുടെ അലസമായ മുടികള്‍ ഇളം കാറ്റില്‍ പാറുന്നു...
താടി നീണ്ടു വളര്‍ന്നിരിക്കുന്നു...
നേരെ ചീറിപ്പാഞ്ഞു വന്ന തീവണ്ടി നായകന്റെ നെഞ്ചിനു മുകളിലൂടെ പായുന്നു...
നായകന്‍ ചത്തു...
നാട്ടുകാര്‍ ചുറ്റും കൂടി...
അവര്‍ വ്യസനത്തോടെ പറഞ്ഞു...
"പാവം പിച്ചക്കാരന്‍"