Saturday, January 8, 2011
അതാ, അങ്ങകലെ...
ഒരു തീവണ്ടി നായകന് നേരെ ചീറിപ്പാഞ്ഞു വരുന്നു...
ബലിഷ്ടമായ കരങ്ങളുള്ള നമ്മുടെ നായകന്‍ തീരെ ഭക്ഷണം കഴിച്ചിരുന്നില്ല...
എങ്കിലും അയാള്‍ "SIX PACK" ആയിരുന്നു...
അയാളുടെ ഭാര്യ തൊട്ടടുത് കിടപ്പുണ്ടായിരുന്നു...
അവളുടെ കൈകളില്‍ വളകളും കാലുകളില്‍ പാദസരമോ ഇല്ല...
നായകന്റെ കാലുകള്‍ ശോഷിച്ചിരുന്നു...
തീവണ്ടി ഇപ്പോഴും നായകന്റെ അടുത്ത് എത്തിയിട്ടില്ല...
അയാളുടെ അലസമായ മുടികള്‍ ഇളം കാറ്റില്‍ പാറുന്നു...
താടി നീണ്ടു വളര്‍ന്നിരിക്കുന്നു...
നേരെ ചീറിപ്പാഞ്ഞു വന്ന തീവണ്ടി നായകന്റെ നെഞ്ചിനു മുകളിലൂടെ പായുന്നു...
നായകന്‍ ചത്തു...
നാട്ടുകാര്‍ ചുറ്റും കൂടി...
അവര്‍ വ്യസനത്തോടെ പറഞ്ഞു...
"പാവം പിച്ചക്കാരന്‍"
Subscribe to:
Post Comments (Atom)
No comments:
Post a Comment